Connect with us

Kozhikode

ജാമിഅ മദീനതുന്നൂര്‍ അല്‍ ഫാതിഹ നാളെ മര്‍കസ് ഗാര്‍ഡനില്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍ | ജാമിഅ മദീനതുന്നൂര്‍ അല്‍ ഫാതിഹ നാളെ (മെയ് 26, തിങ്കള്‍) ഹോം കാമ്പസായ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും. വിവിധ കോഴ്സുകളുടെയും കിതാബുകളുടെയും ആരംഭത്തിനും പുതിയ കാമ്പസുകളുടെ സോഫ്റ്റ് ലോഞ്ചിങിനും ഹോണോറിംഗ് എക്‌സലന്‍സിനും ജാമിഅ മദീനത്തൂന്നൂര്‍ ചാന്‍സിലറും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ജാമിഅ മദീനതുന്നൂറിന്റ 61 സ്റ്റേറ്റ്, ഇന്റര്‍‌സ്റ്റേറ്റ്, ഫോറിന്‍ കാമ്പസുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും രക്ഷിതാക്കളും സംബന്ധിക്കും.

ജൂനിയര്‍, സീനിയര്‍ സ്‌കൂളുകളുടെ ഫൗണ്ടേഷന്‍ കോഴ്‌സ് ആരംഭവും ഫിനിഷിങ് വിദ്യാര്‍ഥികളുടെ സ്വഹീഹുല്‍ ബുഖാരി തുടക്കവും നടക്കും. ഈജിപ്തിലെ സാഹതു ശൈഖ് അബൂബക്കറില്‍ ആരംഭിക്കുന്ന മദീനതുന്നൂര്‍ ഫോറിന്‍ കാമ്പസിന്റേയും പഞ്ചാബിലെ മര്‍കസ് ഇമാം റബ്ബാനി, ഗുജറാത്ത് ചാഞ്ചവലെ ബുഖാരിയ കോളജ്, ലക്ഷദ്വീപ് അഗത്തിയിലെ മര്‍കസ് മദീനത്തുന്നൂര്‍, മൈസൂരിലെ ഫത്ഹ് അക്കാദമി, ഊട്ടിയിലെ ത്വയ്ബ ഗാര്‍ഡന്‍ തുടങ്ങിയ ഇന്റര്‍ സ്റ്റേറ്റ് കാമ്പസുകളുടെയും സോഫ്റ്റ് ലോഞ്ചിംഗ് ഉണ്ടായിരിക്കും.

വിവിധ മുതവ്വല്‍ റാങ്ക് ഹോള്‍ഡേഴ്സായ നൂറാനിമാരെയും വെന്നര്‍-ഗ്രെന്‍ ഡിസ്സെര്‍ട്ടേഷന്‍ ഫീല്‍ഡ് വര്‍ക്ക് ഗ്രാന്റ് നേടിയ ആസഫ് അലവി നൂറാനിയെയും ജര്‍മനിയിലെ ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ബെര്‍ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ്‌ലാമിക് തിയോളജിയില്‍ റിസര്‍ച്ച് ഫെലോയായി തിരഞ്ഞെടുക്കപ്പെട്ട നൂറുദ്ദീന്‍ നൂറാനിയെയും എസ് എസ് എല്‍ സി ഫുള്‍ എ പ്ലസ് നേടിയ ജൂനിയര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഹയര്‍ സെക്കന്‍ഡറി ഫുള്‍ എ പ്ലസ് നേടിയ സീനിയര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയും അനുമോദിക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങിന് സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം അധ്യക്ഷത വഹിക്കും. ജാമിഅ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഓറിയന്റേഷന്‍ ടോക്ക് നിര്‍വഹിക്കും.

മഗ്രിബിനു ശേഷം നടക്കുന്ന സീനിയര്‍ സ്‌കൂള്‍ ബാച്ച്‌ലര്‍ പ്രോഗ്രാമിലെയും ജൂനിയര്‍ സ്‌കൂള്‍ ഇന്റര്‍മീഡിയേറ്റ് പ്രോഗ്രാമിലെയും ഫത്ഹുല്‍ മുഈന്‍ ആരംഭം അല്‍ബിദായക്ക് അബ്ദുല്ല അഹ്‌സനി ചെങ്ങാനി നേതൃത്വം നല്‍കും. ഹുസൈന്‍ ഫൈസി കൊടുവള്ളി, അലി അഹ്‌സനി എടക്കര, മുഹ്യുദ്ദീന്‍ സഖാഫി തളീക്കര, മുഹ്യുദ്ദീന്‍ സഖാഫി കാവനൂര്‍, ഇമാം അബൂ സ്വാലിഹ് സഖാഫി, ജലാല്‍ നൂറാനി സംബന്ധിക്കും. നൗഫല്‍ നൂറാനി ജാമിഅ പ്രസന്റേഷന്‍ നടത്തും. പ്രൊ-റെക്ടര്‍ ആസഫ് നൂറാനി ഓപണിംഗ് നോട്ടും ഡീന്‍ ഓഫ് അക്കാദമിക്‌സ് സയ്യിദ് ത്വാഹ ഹുസൈന്‍ നൂറാനി അല്‍ ബുഖാരി ക്ലോസിംഗ് നോട്ടും അവതരിപ്പിക്കും.

 

Latest