National
ജമേഷ മുബീന്റെ വാട്‌സ് ആപ് സ്റ്റാറ്റസ് കണ്ടെടുത്തു; കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുന്നു
രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചനയുമുണ്ട്

കോയമ്പത്തൂര്‍ | കോയമ്പത്തൂര്‍ നഗരത്തില്‍ നടന്ന സ്‌ഫോടനം ചാവേര്‍ ആക്രമണമെന്നതിലേക്ക് നയിക്കുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടി. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആണ് സ്‌ഫോടനം ചാവേര്‍ ആക്രമണമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത് .തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം- ഇതായിരുന്നു സ്‌ഫോടനത്തിന്റെ തലേദിവസം ജമേഷ മുബീന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ്
കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചനയുമുണ്ട്. മുബീന്റെ 13 ശരീര ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന.അറസ്റ്റിലായ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്നും സംശയമുണ്ട്.
കോയമ്പത്തൂര്‍ ഉക്കടം കാര്‍ സ്‌ഫോടനക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. അഞ്ചിലേറെ പേരെക്കൂടി കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. ഇന്നലെ റിമാന്‍ഡിലായ 5 പ്രതികള്‍ക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുകയാണ്.