Connect with us

puthuppally byelection

പുതുപ്പള്ളിയിലെ വികസന ചർച്ചക്ക് വെല്ലുവിളിച്ച് ജെയ്ക്ക്; സർക്കാറിനെ വിലയിരുത്താൻ തയ്യാറാണോയെന്ന് ചാണ്ടി

എന്നിട്ടാവാം പുതുപ്പള്ളിയുടെ വികസനം ചർച്ച ചെയ്യുന്നത് എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

Published

|

Last Updated

കോട്ടയം | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, പരസ്പരം സംവാദ വെല്ലുവിളികളുമായി എൽ ഡി എഫ്,  യു ഡി എഫ് സ്ഥാനാർഥികൾ. പുതുപ്പള്ളിയിലെ വികസനം സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക ചർച്ച നടക്കുന്ന അവസരത്തിലാണ് സ്ഥാനാർഥികളായ ജെയ്ക്ക് സി തോമസിൻ്റെയും ചാണ്ടി ഉമ്മൻ്റെയും വെല്ലുവിളികൾ. പുതുപ്പള്ളിയിലെ വികസനത്തിൽ സംവാദത്തിന് തയ്യാറുണ്ടോയെന്ന് ജെയ്ക്ക് വെല്ലുവിളിച്ചപ്പോൾ, പിണറായി വിജയൻ സർക്കാറിൻ്റെ പ്രവർത്തനങ്ങളിൽ ചർച്ചക്കുണ്ടോയെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ വെല്ലുവിളി.

പഞ്ചായത്ത്, വില്ലേജ് ഓഫീസുകളും കൃഷി ഭവനും ചൂണ്ടിക്കാട്ടലല്ല വികസനമെന്നും ജനങ്ങളുടെ ജീവൽ സംബന്ധിയായ വിഷയങ്ങളിൽ കോൺഗ്രസ് മറുപടി പറയണമെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു. അതേസമയം, ഓർത്തഡോക്സ്- യാക്കോബായ പള്ളിതർക്കത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം പിണറായി വിജയൻ സർക്കാറിന്റെ ഏഴ് വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്താമെന്നും എന്നിട്ടാവാം പുതുപ്പള്ളിയുടെ വികസനം ചർച്ച ചെയ്യുന്നത് എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഏഴ് വർഷമായി എന്ത് വികസനമാണ് നടന്നത്. സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

Latest