Connect with us

International

ജാഫ വെടിവെപ്പ്; മരണം ആറായി

ഗുരുതര പരുക്കേറ്റ ഒന്‍പത് പേര്‍ ചികിത്സയിലാണ്.

Published

|

Last Updated

ടെല്‍ അവീവ്  | ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനിടെ ഇസ്‌റാഈലിലെ ടെല്‍ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഗുരുതര പരുക്കേറ്റ ഒന്‍പത് പേര്‍ ചികിത്സയിലാണ്.

ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ജാഫയില്‍ വെടിവെപ്പുണ്ടായത്. ജറുസലേം ബൊളിവാര്‍ഡിലെ ലൈറ്റ്-റെയില്‍ സ്റ്റോപ്പിന് സമീപമുള്ള ട്രെയിനില്‍ നിന്ന് കറുത്ത വസ്ത്രം ധരിച്ച് വന്ന രണ്ട് പേര്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമികള്‍ കൊല്ലപ്പെട്ടു.

Latest