Connect with us

Kerala

ചക്ക വേവിച്ച് നല്‍കിയില്ല; പത്തനംതിട്ടയില്‍ മാതാവിന്റെ ഇരു കൈകളും മകന്‍ തല്ലിയൊടിച്ചു

മദ്യലഹരിയിലായിരുന്ന വിജേഷ് ബന്ധുവീട്ടില്‍ നിന്ന് ചക്കയുമായാണ് വീട്ടില്‍ എത്തിയത്

Published

|

Last Updated

പത്തനംതിട്ട |  റാന്നിയില്‍ മദ്യലഹരിയില്‍ യുവാവ് മാതാവിന്റെ ഇരു കൈകളും തല്ലിയൊടിച്ചതായി പരാതി. തട്ടയ്ക്കാട് സ്വദേശി സരോജിനി(65)യാണ് ആക്രമണത്തിന് ഇരയായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സരോജിനിയുടെ മകന്‍ വിജേഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന വിജേഷ് ബന്ധുവീട്ടില്‍ നിന്ന് ചക്കയുമായാണ് വീട്ടില്‍ എത്തിയത്. ഉടന്‍ തന്നെ ചക്ക വേവിച്ച് തരണമെന്ന് വിജേഷ് ആവശ്യപ്പെട്ടു. പുറത്ത് പുല്ല് വെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സരോജിനി ഇപ്പോള്‍ ചക്ക വെട്ടാന്‍ കഴിയില്ലെന്ന് മറുപടി നല്‍കി.ഈ ദേഷ്യത്തില്‍ പുറത്തുപോയി വീണ്ടും മദ്യപിച്ചെത്തിയ വിജേഷ് സരോജിനിയെ മരക്കൊമ്പ് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഇരു കൈകളും മരക്കൊമ്പ് കൊണ്ട് തല്ലിയൊടിക്കുകയായിരുന്നു. ഇവരുടെ തലക്കും നടുവിനും പരുക്കുണ്ട്. സരോജിനിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥിരമായി മദ്യപിച്ചെത്തി വിജേഷ് വീട്ടില്‍ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

 

---- facebook comment plugin here -----

Latest