Connect with us

Techno

ആപ്പിള്‍ ഓപ്പണ്‍ എഐയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നെന്ന് സൂചന

പുതിയ ഐഫോണ്‍ ഫീച്ചറുകള്‍ക്കായി ഗൂഗിളിന്റെ ജെമിനി ചാറ്റ്‌ബോട്ടിന് ലൈസന്‍സ് നല്‍കാനുള്ള ചര്‍ച്ചകള്‍ ആപ്പിള്‍ നടത്തുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഐഫോണില്‍ അവതരിപ്പിക്കുന്ന ചില പുതിയ സവിശേഷതകള്‍ പവര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പിന്റെ ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഓപ്പണ്‍ എഐ യുമായി ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തിയെന്ന് സൂചന.
സാധ്യതയുള്ള കരാറിന്റെ നിബന്ധനകളെക്കുറിച്ചും ആപ്പിളിന്റെ അടുത്ത ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18-ലേക്ക് ഓപ്പണ്‍എഐ ഫീച്ചറുകള്‍ എങ്ങനെ സംയോജിപ്പിക്കുമെന്നതിനെക്കുറിച്ചും കമ്പനികള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.

പുതിയ ഐഫോണ്‍ ഫീച്ചറുകള്‍ക്കായി ഗൂഗിളിന്റെ ജെമിനി ചാറ്റ്‌ബോട്ടിന് ലൈസന്‍സ് നല്‍കാനുള്ള ചര്‍ച്ചകള്‍ ആപ്പിള്‍ നടത്തുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഏത് പങ്കാളികളെ ഉപയോഗിക്കും എന്ന കാര്യത്തില്‍ ആപ്പിള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. മൈക്രോസോഫ്റ്റ്‌പോലുള്ള എതിരാളികളെ അപേക്ഷിച്ച്, രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങളില്‍ മനുഷ്യസമാനമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ജനറേറ്റീവ് എഐ പുറത്തിറക്കുന്നതില്‍ ആപ്പിള്‍ പുറകിലാണ്. ഈ സാഹചര്യത്തിലാണ് ആപ്പിളിന്റെ പുതിയ നീക്കം.

 

 

Latest