Connect with us

Kerala

'മൈക്ക് കൂവിയാല്‍ ഓപറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതി'; മുഖ്യമന്ത്രിയായാലും ശരിയെന്നും ഫാദർ ജോസഫ്

അത് അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളര്‍ന്നുവന്ന പശ്ചാത്തലവുമാണ്. വിവരമില്ലാത്ത ആള്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കോട്ടയം | മൈക്ക് അല്‍പം കൂവിയാല്‍ ഓപറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതിയാണെന്നും അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയല്ലെന്നും ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. അത് അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളര്‍ന്നുവന്ന പശ്ചാത്തലവുമാണ്. വിവരമില്ലാത്ത ആള്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പാലായില്‍ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ക്ഷോഭിച്ചു. കേരളത്തിലെ വിലയില്ലാത്ത മനുഷ്യരായില്ലേ ഇവര്‍. ഏതെങ്കിലും മൈക്ക് ഓപ്പറേറ്റര്‍ ശബ്ദവും വെളിച്ചവും തകര്‍ക്കുവോ? ഒരു മൈക്ക് ഓപ്പറേറ്റര്‍ വെറുതേ ഉഴപ്പി, സ്റ്റേജിലെ പരിപാടി കളയണമെന്ന് ആഗ്രഹിക്കുന്നവരല്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവര്‍ ഒരു പരിപാടി ഭംഗിയാക്കാന്‍ ശ്രദ്ധിക്കുമെന്നും ഫാദർ ജോസഫ് പറഞ്ഞു.

മൈക്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദനും വേദിയിൽ വെച്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മൈക്ക് കൂവിയതിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Latest