Connect with us

National

ഇത് കായികതാരങ്ങളുടെ പ്രതിഷേധം: ഗുസ്തി താരങ്ങളുടെ സമരത്തിനിടെ വൃന്ദ കാരാട്ടിനോട് വേദി വിടാന്‍ പറഞ്ഞ് സമരക്കാര്‍

ഏതു പാര്‍ട്ടിയുടെ സര്‍ക്കാരായാലും സ്ത്രീകളുടെ പരാതിയില്‍ നടപടി ഉറപ്പാക്കണം

Published

|

Last Updated

ന്യൂഡല്‍ഹി| ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ (ഡബ്ല്യുഎഫ്‌ഐ) ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനിടെ എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍. ‘ദയവായി ഇറങ്ങിപ്പോകൂ മാഡം. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് കായികതാരങ്ങളുടെ പ്രതിഷേധമാണ്’-ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ പറഞ്ഞു. പ്രതിഷേധത്തിന്റെ രണ്ടാം ദിവസമാണ് വൃന്ദ കാരാട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ സമരവേദിയിലെത്തിയത്.

ലൈംഗികാതിക്രമത്തിനും സ്ത്രീകളെ അപമാനിക്കുന്നതിനും എതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടാന്‍ ഞങ്ങളും കൂടെയുണ്ടെന്ന് വൃന്ദ കാരാട്ട് പ്രതികരിച്ചു. ഗുസ്തി താരങ്ങള്‍ ഇവിടെ വന്ന് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഏതു പാര്‍ട്ടിയുടെ സര്‍ക്കാരായാലും സ്ത്രീകളുടെ പരാതിയില്‍ നടപടി ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.

 

Latest