Connect with us

International

ഗ്രെറ്റ തുംബര്‍ഗിനെ ഇസ്‌റാഈല്‍ നാടുകടത്തി

നാടുകടത്തല്‍ നിരസിച്ച മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തടങ്കലില്‍

Published

|

Last Updated

തെല്‍ അവീവ് | ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പലിലുണ്ടായ സന്നദ്ധ പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിനെ ഇസ്‌റാഈല്‍ നാടുകടത്തി. ഗ്രെറ്റയും സംഘവും സഞ്ചരിച്ചിരുന്ന കപ്പലും കപ്പലിലുണ്ടായിരുന്നവരെയും ഇസ്‌റാഈല്‍ സൈന്യം ഇന്നലെ പിടികൂടിയിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് ഗ്രെറ്റയെ നാടുകടത്തിയത്. ഇക്കാര്യം എക്സിലൂടെ ഇസ്‌റാഈല്‍ അറിയിച്ചു. ഗ്രെറ്റ തുംബര്‍ഗ് സ്വീഡനിലേക്കുള്ള വിമാനത്തില്‍ (ഫ്രാന്‍സ് വഴി) ഇസ്‌റാഈലില്‍ നിന്ന് പുറപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാരിസിലേക്കാണ് നാടുകടത്തിയതെന്നാണ് സൂചന.

ഗ്രെറ്റ വിമാനത്തിന്റെ സീറ്റില്‍ ഇരിക്കുന്ന ചിത്രവും ഇസ്‌റാഈല്‍ പുറത്തുവിട്ടു. 22കാരിയായ ഗ്രെറ്റയും 11 സന്നദ്ധ പ്രവര്‍ത്തകരുമാണ് മെഡ്‌ലീന്‍ കപ്പലില്‍ ഗസ്സയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ടത്. കപ്പല്‍ തടയുമെന്ന് നേരത്തേ തന്നെ ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാടുകടത്തല്‍ നിരസിച്ച മറ്റ് ആക്ടിവിസ്റ്റുകളെ ഇസ്‌റാഈല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

 

 

Latest