Connect with us

Ongoing News

ഇശല്‍ ബാന്‍ഡ് ഗാനോത്സവ്; ബ്രോഷര്‍ പ്രകാശനം ചെയ്തു

Published

|

Last Updated

അബുദബി ‌ ഇശല്‍ ബാന്‍ഡ് അബുദബിയുടെ ഏഴാമത് വാര്‍ഷിക ആഘോഷ പരിപാടി ഗാനോത്സവ് ഒക്ടോബര്‍ രണ്ടിന് അബുദബി ഇസ്ലാമിക് സെന്ററില്‍ നടക്കും. ഇശല്‍ ബാന്‍ഡ് അബുദബി ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് പി ആര്‍ ഒ അശ്റഫ്, ഡോക്ടര്‍ ധനലക്ഷ്മി എന്നിവര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ മീഡിയ അബുദബി പ്രസിഡന്റ് റാശിദ് പൂമാടം, അലിഫ് മീഡിയ എം ഡി മുഹമ്മദ് അലി, റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജര്‍ സലിം എന്നിവര്‍ പങ്കെടുത്തു.