Connect with us

Kerala

ഇറാഖില്‍ ഐ എസ് ആക്രമണം: 13 പോലീസുകാര്‍ കൊല്ലപ്പെട്ടു

കിര്‍കുക് പ്രവിശ്യയിലെ ഒരു പോലീസ് ചെക്ക്‌പോസ്റ്റിന് നേരെയാണ് ഐ എസ് ആക്രമണമുണ്ടായത്‌

Published

|

Last Updated

ബാഗ്ദാദ് | വടക്കന്‍ ഇറാഖിലെ കിര്‍കുക് പ്രവിശ്യയില്‍ ഐ എസ് തീവ്രവാദികളുടെ ആക്രമണത്തില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കിര്‍കുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലെ ഒരു ചെക്ക്‌പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ് പൊലീസുകാര്‍ക്ക് പരുക്കേറ്റു എന്നും റിപ്പോര്‍ട്ടുണ്ട്. സായുധരായ ഐ എസ് തീവ്രവാദികള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണമായിരുന്നു നടന്നത്.

 

 

---- facebook comment plugin here -----

Latest