Kerala
കെട്ടിട നമ്പര്‍ ക്രമക്കേട്; നാലുപേര്‍ അറസ്റ്റില്‍
ഇടനിലക്കാരും കരാര്‍ ജീവനക്കാരുമാണ് അറസ്റ്റിലായത്.

തിരുവനന്തപുരം | നഗരസഭയിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ നാല് ജീവനക്കാരെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്തിരുന്ന ഇവരുടെ അറസ്റ്റ് സൈബര്‍ ക്രൈം പോലീസ് വിഭാഗത്തിന്റെ ചോദ്യം ചെയ്യലിനു ശേഷം രേഖപ്പെടുത്തുകയായിരുന്നു. ഇടനിലക്കാരും കരാര്‍ ജീവനക്കാരുമാണ് അറസ്റ്റിലായത്.
വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ നല്‍കിയെന്നാണ് കണ്ടെത്തിയത്. നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
---- facebook comment plugin here -----