Connect with us

Techno

ഐക്യുഒഒ സെഡ്5 സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ഐക്യുഒഒ സെഡ്5 സ്മാര്‍ട്ട്‌ഫോണിന്റെ ബേസ് മോഡലിന് 30,000 രൂപയില്‍ താഴെ വിലയുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അപ്പര്‍ മിഡ് റേഞ്ച് 5ജി സ്മാര്‍ട്ട്ഫോണായ ഐക്യുഒഒ സെഡ്5 ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക. സ്മാര്‍ട്ട്‌ഫോണ്‍ സെപ്തംബറില്‍ അവതരിപ്പിക്കും. ആമസോണിലൂടെ ഈ ഡിവൈസിന്റെ ടീസര്‍ പുറത്ത് വിട്ടിട്ടുണ്ട്. ആമസോണിലൂടെ മാത്രമായിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുക.

സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ചൈനീസ് ബ്രാന്റ് ചൈനീസ് വിപണിയില്‍ സെപ്തംബര്‍ 23ന് അവതരിപ്പിക്കും. ഈ സമയത്ത് തന്നെയായിരിക്കും ഇന്ത്യയിലും ഡിവൈസ് അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. ഐക്യുഒഒ സെഡ്5 സ്മാര്‍ട്ട്‌ഫോണിന്റെ ബേസ് മോഡലിന് 30,000 രൂപയില്‍ താഴെ വിലയുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐക്യുഒഒ സെഡ്5 സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം ഡിസ്‌പ്ലേ ആയിരിക്കും. 240എച്ച്‌സെഡ് ടച്ച് സാമ്പിള്‍ സപ്പോര്‍ട്ടും എച്ച്ഡിആര്‍ 10 സപ്പോര്‍ട്ടും ഡിസിഔ-പി3 കവറേജുമുള്ള ഡിസ്‌പ്ലേയായിരിക്കും ഡിവൈസില്‍ ഉണ്ടാവുക. 120എച്ച്‌സെഡ് റിഫ്രെഷ് റേറ്റും ഈ ഡിസ്‌പ്ലേയ്ക്ക് ഉണ്ടാകുമെന്നാണ് സൂചനകള്‍. ഐക്യുഒഒ സെഡ്5 ഒരു ഐപിഎസ് എല്‍സിഡി സ്‌ക്രീനോ ഒലെഡ് സ്‌ക്രീനോ ആയിട്ടായിരിക്കും വരുന്നത്.

സ്നാപ്ഡ്രാഗണ്‍ 778 എസ്ഒസിയുടെ കരുത്തിലായിരിക്കും ഐക്യുഒഒ സെഡ്5 പ്രവര്‍ത്തിക്കുക. എല്‍പിഡിഡിആര്‍5 റാം, യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും. ഡിവൈസിന്റെ ബേസ് മോഡലില്‍ കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ടായിരിക്കും. ഇത് കൂടാതെ 8 ജിബി റാം, 12 ജിബി റാം എന്നിവയും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലുകളും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐക്യുഒഒ സെഡ്5 സ്മാര്‍ട്ട്‌ഫോണില്‍ കമ്പനി 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ നല്‍കും. ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനുള്ള ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും. ഈ സ്മാര്‍ട്ട്‌ഫോണ്‍ 5,000 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും എത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest