Connect with us

i p l

ഐ പി എല്‍; വി പി എസ് ഹെല്‍ത്ത് കെയര്‍ ഔദ്യോഗിക പങ്കാളി

യു എ ഇയിലെത്തുന്ന താരങ്ങള്‍ക്ക് അടിയന്തര ചികിത്സ, സ്‌പോര്‍ട്‌സ് മെഡിസിന്‍, എയര്‍ ആംബുലന്‍സ് തുടങ്ങി സമഗ്രമായ ആരോഗ്യ സേവനങ്ങള്‍ വി പി എസ് നല്‍കും

Published

|

Last Updated

അബൂദബി | കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റിയ ഐ പി എല്‍ ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ആരോഗ്യ പങ്കാളിയായി വി പി എസ് ഹെല്‍ത്ത്കെയറിനെ ബി സി സി ഐ നിയമിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ടൂര്‍ണമെന്റിന് ആരോഗ്യ പരിരക്ഷയൊരുക്കാന്‍ വി പി എസ് ഗ്രൂപ്പിന് അവസരം ലഭിക്കുന്നത്. ടൂര്‍ണമെന്റിനായി സമഗ്ര ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഗ്രൂപ്പ് ബയോബബ്ള്‍ ഉറപ്പാക്കുന്നതിനായി 30,000 പിസിആര്‍ ടെസ്റ്റുകള്‍ നടത്തും. പുന:ക്രമീകരിച്ച ഐ പി എല്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായാണ് നടക്കുക. ആകെ 31 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്.

മഹാമാരിക്കിടെ സുരക്ഷിതമായ ഐ പി എല്‍ മത്സരങ്ങള്‍ ഉറപ്പാക്കാന്‍, വി പി എസ് ഹെല്‍ത്ത്‌കെയര്‍ എമിറേറ്റുകളിലെ എല്ലാ ആശുപത്രികളിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക മെഡിക്കല്‍ പങ്കാളി എന്ന നിലയില്‍, അടിയന്തിര മെഡിക്കല്‍ സേവനങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സപ്പോര്‍ട്ട്, മസ്‌കുലോസ്‌കലെറ്റല്‍ ഇമേജിംഗ്, സ്‌പെഷ്യലിസ്റ്റ് ടെലികണ്‍സള്‍ട്ടേഷന്‍, ഡോക്ടര്‍-ഓണ്‍-കോള്‍, ആംബുലന്‍സ്/എയര്‍ ആംബുലന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ ഗ്രൂപ്പ് നല്‍കും. ഇതിനായി 100 അംഗ മള്‍ട്ടി ഡിസിപ്ലിനറി ടീമിന് രൂപം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരടങ്ങുന്ന രണ്ട് മെഡിക്കല്‍ ടീമുകളെ ഓരോ മത്സരത്തിനും നിയോഗിക്കും.

 

Latest