Connect with us

Kerala

കൈക്കൂലി കേസില്‍ ഇ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് നോട്ടീസ്

Published

|

Last Updated

കൊച്ചി | കൈക്കൂലി കേസില്‍ ഇ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇ ഡി കൊച്ചി യൂനിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. വിജിലന്‍സാണ് കേസെടുത്തിരുന്നത്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് സിംഗിള്‍ ബഞ്ച് നോട്ടീസയച്ചു.

പത്ത് ദിവസത്തിനകം വിജിലന്‍സ് മറുപടി നല്‍കണം. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയിലായിരുന്നു വിജിലന്‍സ് കേസെടുത്തത്. ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 11ന് വീണ്ടും പരിഗണിക്കും.

കൈക്കൂലി വാങ്ങുന്നതിന് ഇടനില നിന്ന രണ്ട് പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

---- facebook comment plugin here -----

Latest