Connect with us

Afghanistan crisis

അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ അയല്‍രാജ്യങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയവരും ആശങ്കയില്‍

മേഖലയിലെ മറ്റ് രാജ്യങ്ങളുടെ സാമ്പത്തികനില കൂടി ഇരുട്ടിലാകുമെന്ന് ആശങ്ക.

Published

|

Last Updated

കാബൂള്‍ | താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാന്റെ ഭാവി മാത്രമല്ല, മേഖലയിലെ മറ്റ് രാജ്യങ്ങളുടെ സാമ്പത്തികനില കൂടി ഇരുട്ടിലാകുമെന്ന് ആശങ്ക. അയല്‍ രാജ്യങ്ങളുടെ നിലനില്‍പ്പും ഭീഷണി നേരിടുന്നുണ്ട്. പ്രധാനമായും പാക്കിസ്ഥാനാണ് ആശങ്ക.

അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇറാനും ഇറാഖും സ്ഥിതി ചെയ്യുന്നത്. വടക്കുഭാഗത്താകട്ടെ താജിക്കാസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയാണ്. കിഴക്കുഭാഗത്താണ് പാക്കിസ്ഥാനുള്ളത്. ഇവിടെയുള്ള നിക്ഷേപകരും വ്യവസായികളും ഇപ്പോള്‍ ആശങ്കയിലാണ്. വന്‍തോതില്‍ പൊതുകടമുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. പ്രധാനമായും 600 കോടി ഡോളറിന്റെ ഐ എം എഫ് പദ്ധതിയെ അവലംബിച്ചാണ് ആ രാജ്യം മുന്നോട്ടുപോകുന്നത്. വരും ദിവസങ്ങളില്‍ അഭയാര്‍ഥി പ്രവാഹം കൂടിയുണ്ടാകുമെന്ന് ഉറപ്പാണ്.

യു എന്‍ എച്ച് സി ആറിന്റെ കണക്കുപ്രകാരം ഈ വര്‍ഷം മാത്രം നാല് ലക്ഷം അഫ്ഗാനികള്‍ രാജ്യം വിട്ടിട്ടുണ്ട്. ലോകത്തുടനീളം 26 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളുണ്ട്. ഇവരില്‍ 14 ലക്ഷം പാക്കിസ്ഥാനിലും പത്ത് ലക്ഷം ഇറാനിലുമാണ്. പാക്കിസ്ഥാനില്‍ താലിബാന്‍ ആക്രമണം നടത്തിയാല്‍ സുരക്ഷാ പ്രതിസന്ധി ഉടലെടുക്കും.

Latest