Connect with us

Kerala

പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരായ കേസില്‍ അന്വേഷണം നിലച്ചു

1989ലെ തിരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ആലപ്പുഴ സൗത്ത് പോലീസ്, ജില്ലാ പോലീസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | പോസ്റ്റല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശത്തില്‍ ജി സുധാകരനെതിരെയെടുത്ത കേസില്‍ അന്വേഷണം നിലച്ചു. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് പോലീസ് പറയുന്നത്. 1989ലെ തിരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ആലപ്പുഴ സൗത്ത് പോലീസ്, ജില്ലാ പോലീസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കി.

1989ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് ആലപ്പുഴ സൗത്ത് പോലീസ് സുധാകരനെതിരെ കേസെടുത്തത്. ഐ പി സി 465, 468, 471 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Latest