Connect with us

Kerala

ന്യൂസ്‌ ക്ലിക്കിനെതിരായ അന്വേഷണം; മുന്‍ ജീവനക്കാരി അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടില്‍ റെയ്ഡ് നടത്തി ഡല്‍ഹി പോലീസ്

അനുഷയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. ബേങ്ക് രേഖകളും കസ്റ്റഡിയിലെടുത്തതായി അനുഷ പോള്‍.

Published

|

Last Updated

പത്തനംതിട്ട | ന്യൂസ്‌ക്ലിക്കിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലും റെയ്ഡ് നടത്തി ഡല്‍ഹി പോലീസ്. ന്യൂസ്‌ ക്ലിക്ക് മുന്‍ ജീവനക്കാരി പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഇന്ന് വൈകിട്ട് ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമെത്തി പരിശോധന നടത്തിയത്. അനുഷയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ കൂടിയാണ് അനുഷ.

കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു: അനുഷ പോള്‍
കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് അനുഷ പോള്‍. തന്റെ സി പി എം ബന്ധമാണ് പ്രധാനമായും പരിശോധിച്ചത്. എത്രയും പെട്ടെന്ന് ഡല്‍ഹിയിലെത്തി ഹാജരാകാന്‍ ഡല്‍ഹി പോലീസ് നിര്‍ദേശിച്ചതായും അനുഷ പറഞ്ഞു.

തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ബേങ്ക് രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണി സ്വരത്തിലാണ് ഡല്‍ഹി പോലീസ് സംസാരിച്ചതെന്നും അനുഷ പോള്‍ പ്രതികരിച്ചു. ന്യൂസ്‌ക്ലിക്ക് ഇന്റര്‍നാഷണല്‍ ഡെസ്‌കിലെ ലേഖികയായിരുന്നു അനുഷ പോള്‍.

 

Latest