Connect with us

instagram

ഇന്‍സ്റ്റഗ്രാമും പണിമുടക്കി

ഇന്‍സ്റ്റഗ്രാംഡൗണ്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വ്യാപകമായിട്ടുണ്ട്.

Published

|

Last Updated

ന്യൂയോര്‍ക്ക് | ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കള്‍ പരാതിയുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാംഡൗണ്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വ്യാപകമായിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം പ്രശ്‌നമുള്ളതായി പരാതി ഉയര്‍ന്നിട്ടില്ല.

ഇന്‍സ്റ്റഗ്രാം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് തങ്ങള്‍ മനസ്സിലാക്കിയെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അസൗകര്യങ്ങളില്‍ മാപ്പ് പറയുകയാണെന്നും ഇന്‍സ്റ്റഗ്രാം ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച മെറ്റയുടെ കീഴിലുള്ള വാട്ട്‌സാപ്പും പണിമുടക്കിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.

---- facebook comment plugin here -----

Latest