Connect with us

Kerala

സുന്നി സ്ഥാപനങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് പ്രചോദനം നല്‍കി: ഹക്കീം അസ്ഹരി

നിരവധി മുസ്ലിം മഹല്ലുകളുടെ ഖാളിയായും സുന്നി സ്ഥാപനങ്ങളുടെ അധ്യക്ഷനായും സാമൂഹിക തലത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു അദ്ധേഹം.

Published

|

Last Updated

കോഴിക്കോട് | സുന്നി സ്ഥാപന പ്രവര്‍ത്തനങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഏറെ പ്രചോദനം നല്‍കിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി അനുസ്മരിച്ചു.

നിരവധി മുസ്ലിം മഹല്ലുകളുടെ ഖാളിയായും സുന്നി സ്ഥാപനങ്ങളുടെ അധ്യക്ഷനായും സാമൂഹിക തലത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു അദ്ധേഹം. മുസ്ലിം ലീഗിന്റെ നേതൃ നിരയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു വരികയായിരുന്ന തങ്ങളവര്‍കളുടെ വിയോഗം കേരളത്തിന്റെ സാമുദായിക മണ്ഡലത്തിന് തീരാ നഷ്ടമാണ്.

അള്ളാഹു തആല അവിടുത്തെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ. പ്രിയ സത്യവിശ്വാസികള്‍ തങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നിസ്‌കരിക്കുകയും പ്രാര്‍ത്ഥനകളില്‍ ഉള്‍പെടുത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു – ഹക്കീം അസ്ഹരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.