Kozhikode
ഐ എന്‍ എല്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി
അഡ്വ.പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

കോഴിക്കോട് | മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, ആര്‍ ബി ശ്രീകുമാർ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച നടപടിയില്‍ പ്രതിഷേധിച്ചും നീതി തേടുന്നവരെ ബലിയാടാക്കരുതെന്നാവശ്യപ്പെട്ടും ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഐക്യദാര്‍ഢ്യ സംഗമം നടത്തി.
അഡ്വ.പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ ടി കുഞ്ഞിക്കണ്ണന്‍, അഡ്വ.മനോജ് സി നായര്‍, എന്‍ കെ അബ്ദുല്‍ അസീസ്, കെ പി ഇസ്മായില്‍, ഒ പി ഐ കോയ പ്രസംഗിച്ചു. പ്രൊഫ.എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സി പി നാസര്‍കോയ തങ്ങള്‍ സ്വാഗതവും ബഷീര്‍ ബഡേരി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----