Ongoing News
പരിശീലനത്തിനിടെ പരുക്ക്; വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി
ആഗസ്റ്റ് 17ന് ശസ്ത്രക്രിയക്കു വിധേയയാകും.
ന്യൂഡല്‍ഹി | ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ പരുക്കേറ്റതിനാലാണ് പിന്മാറ്റം. താരത്തിന്റെ ഇടതുമുട്ടിനാണ് പരുക്ക്. ആഗസ്റ്റ് 17ന് ശസ്ത്രക്രിയക്കു വിധേയയാകുമെന്ന് താരം എക്സില്‍ കുറിച്ചു.
13ാം തീയതി പരിശീലനത്തിനിടെ പരുക്കേറ്റ താരം മെഡിക്കല്‍ പരിശോധനകള്‍ക്കും സ്‌കാനിംഗിനും വിധേയയായിരുന്നു. പരുക്ക് ഭേദമാകാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി താരം വെളിപ്പെടുത്തി. മുംബൈയില്‍ വച്ചാണ് ശസ്ത്രക്രിയ നടക്കുക.
2018 ജക്കാര്‍ത്ത് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് വിനേഷ് ഫോഗട്ട്.
---- facebook comment plugin here -----




