Connect with us

Techno

ഇന്‍ഫിനിക്‌സ് നോട്ട് 30ഐ ആഗോള വിപണിയില്‍ അവതരിപ്പിച്ചു

ഇന്‍ഫിനിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മറ്റ് പാര്‍ട്ണര്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഫോണ്‍ വാങ്ങാം

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്‍ഫിനിക്‌സ് നോട്ട് 30ഐ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. 8ജിബി+8ജിബി വരെ വിപുലീകൃത റാമും 256ജിബി വരെ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി85 എസ്ഒസി ആണ് ഹാന്‍ഡ്സെറ്റിന്റെ കരുത്ത്. 6.66 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ജെബിഎല്‍ന്റെ ശബ്ദം ഫീച്ചര്‍ ചെയ്യുന്ന സ്റ്റീരിയോ സ്പീക്കര്‍ സജ്ജീകരണമാണ് ഹാന്‍ഡ്സെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്.

64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമാണ് ഫോണിന് ലഭിക്കുന്നത്. ഐപി53 റേറ്റഡ് വെള്ളം, പൊടി പ്രതിരോധവും ഫോണിന് ലഭിക്കുന്നു. ഇന്‍ഫിനിക്‌സ് നോട്ട് 30ഐയുടെ വിലയും ലഭ്യതയും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഇന്‍ഫിനിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മറ്റ് പാര്‍ട്ണര്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഇത് വാങ്ങാന്‍ ലഭ്യമാകും.

വേരിയബിള്‍ ഗോള്‍ഡ്, ഒബ്സിഡിയന്‍ ബ്ലാക്ക്, ഇംപ്രഷന്‍ ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എക്‌സ്ഒഎസ് 13 ഔട്ട്-ഓഫ്-ബോക്‌സിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗിന് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് റിവേഴ്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.