Connect with us

sp hinduja

വ്യവസായി എസ് പി ഹിന്ദുജ അന്തരിച്ചു

അദ്ദേഹത്തിൻ്റെ അന്ത്യം ലണ്ടനില്‍ ആയിരുന്നു.

Published

|

Last Updated

ലണ്ടന്‍ | ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാൻ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ് പി ഹിന്ദുജ (87) അന്തരിച്ചു. കമ്പനി വക്താവാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മരണവാര്‍ത്ത അറിയിച്ചത്. ഡിമന്‍ഷ്യ ബാധിതനായ അദ്ദേഹത്തിൻ്റെ അന്ത്യം ലണ്ടനില്‍ ആയിരുന്നു.

ഹിന്ദുജ സഹോദരന്മാരിലെ മൂത്തയാളാണ് എസ് പി ഹിന്ദുജ. 1935 നവംബര്‍ എട്ടിന് ഇപ്പോഴത്തെ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് എസ് പി ഹിന്ദുജയുടെ ജനനം. പരേതയായ മധു ആണ് ഭാര്യ. ഷാനു, വിനു എന്നീ രണ്ട് പെണ്‍മക്കളാണുള്ളത്.

ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവരാണ് എസ് പി ഹിന്ദുജയുടെ സഹോദരങ്ങള്‍. ബേങ്കിംഗ്, കെമിക്കല്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ്.

Latest