National
എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു
2017 സെപ്‌തംബറിൽ അവരുടെ മൂത്ത മകൾ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ ഒരുസംഘം വെടിവച്ച് കൊല്ലപ്പെടുത്തിയിരുന്നു.
ബെംഗളുരു|എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു. 83 വയസ്സായിരുന്നു. ബെംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കന്നഡ സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ലങ്കേഷ് പത്രിക സ്ഥാപകനുമായ പി ലങ്കേഷിന്റെ ഭാര്യയാണ്. 2017 ല്‍ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മാതാവാണ്. മറ്റൊരു മകളായ ചലച്ചിത്ര പ്രവര്‍ത്തക കവിത ലങ്കേഷിനൊപ്പം ബെംഗളുരുവിലെ ഉത്തരഹള്ളിയിലെ വസതിലാണ് താമസിച്ചിരുന്നത്.
ഹുളിമാവ് മട്ടു നാനു എന്ന പേരിലുള്ള ഇന്ദിരയുടെ ഓർമക്കുറിപ്പുകൾ ഗൗരി ലങ്കേഷിന്റെ ഗൗരി ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ചിരുന്നു.
Content Highlights:
Noted writer Indira Lankesh passed away at her residence in Bengaluru at the age of 83. She was the wife of renowned writer P Lankesh and mother of the late journalist Gauri Lankesh. She had authored a popular memoir and was under treatment for age related ailments.







