Connect with us

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍

ഗുരുതരമായി പരുക്കേറ്റ കിഴക്കെ ഐമുറി സ്വദേശി ജാന്‍സിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കൊച്ചി| പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം നടത്തി ഭര്‍ത്താവ്. കിഴക്കെ ഐമുറി സ്വദേശി ജാന്‍സിയെയാണ് ഭര്‍ത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജാന്‍സിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ബിജു ഒളിവില്‍ പോയി. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബപ്രശ്നമാണ് ആക്രമണത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു. പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ജാന്‍സി ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരുന്ന വഴി ഒളിഞ്ഞു നിന്ന് ബിജു ആക്രമിക്കുകയായിരുന്നു. ജാന്‍സിയുടെ തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Content Highlights:
A man named Biju brutally attacked his wife Jansi with a weapon in Perumbavoor. The incident occurred while Jansi was returning home from work for lunch. The victim sustained severe injuries and is undergoing treatment at Kalamassery Medical College while the suspect remains at large.

 

Latest