Connect with us

oman

ഒമാനില്‍ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കി

ചില്ലറ വ്യാപാര മേഖലയിലും സ്വദേശിവത്കരണം

Published

|

Last Updated

മസ്‌കത്ത് | നഴ്‌സിംഗ്- പാരാമെഡിക്കല്‍ ജോലികളില്‍ അടക്കം പ്രവാസികള്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നതിന് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ ധാരണയിലെത്തി.
ഇതുപ്രകാരം ഈ വര്‍ഷം 900 സ്വദേശികള്‍ക്ക് ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലി നല്‍കും. ഇവരില്‍ 610 പേരെ നിലവില്‍ നിയമിച്ചിട്ടുണ്ട്. 134 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. 156 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളില്‍ നിയമിക്കും.
ഒരു വര്‍ഷം നീളുന്ന പരിശീലന പരിപാടിക്ക് തൊഴില്‍ മന്ത്രാലയം ധനസഹായം നല്‍കും.
നഴ്‌സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളിലാണ് പരിശീലനം. ട്രെയിനികളെ വിലയിരുത്തി കണ്ടെത്തലുകള്‍ തൊഴില്‍ മന്ത്രാലയവുമായി ആരോഗ്യ മന്ത്രാലയം പങ്കുവെക്കും.

ചില്ലറ വ്യാപാര മേഖലയിലെ പ്രധാന തസ്തികകളിലേക്ക് ഒമാനികളെ പ്രാപ്തരാക്കുന്നതിന് റീടെയില്‍ അക്കാദമിയുമായി തൊഴില്‍ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചു. തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് സാലിം മുസല്ലം അല്‍ ബുസൈദിയും റീടെയില്‍ അക്കാദമി ജനറല്‍ മാനേജര്‍ മൈമൂന സുലൈമാന്‍ അല്‍ ശൈബാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

Latest