Connect with us

National

ഇന്ത്യന്‍ പൗരന്‍മാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം; ജാഗ്രതാ നിര്‍ദേശവുമായി ഇസ്‌റാഈലിലെ ഇന്ത്യന്‍ എംബസി

നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുമാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശമെന്ന് എംബസി വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി |  മലയാളി യുവാവ് ഇസ്‌റാഈലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിറകെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്‌റാഈലിലെ ഇന്ത്യന്‍ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു.

നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുമാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശമെന്ന് എംബസി വ്യക്തമാക്കി. ഇസ്‌റാഈലിലെ എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരും, ആ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരും ഇസ്‌റാഈലിലെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്‌റാഈലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും +972 35226748 എന്ന നമ്പറില്‍ 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാം.

ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് പരിചയമുള്ള മറ്റ് ഇന്ത്യന്‍ പൗരന്മാരിലേക്ക് ഈ വിവരം കൈമാറണമെന്നും എംബസി പറയുന്നു.കൊല്ലം വാടി സ്വദേശി പാറ്റ് നിബിന്‍ മാക്സ് വെല്ലാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈലില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട നിബിന്‍ രണ്ട് മാസം മുമ്പാണ് ഇസ്‌റാഈലിലേക്ക് പോയത്.