Kerala
ഇന്ത്യന്‍ അത്ലറ്റ് പി യു ചിത്ര വിവാഹിതയാകുന്നു
		
      																					
              
              
            പാലക്കാട് | അന്തര്‍ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ നേടിയ മലയാളിയായ ഇന്ത്യന്‍ അത്ലറ്റ് പി യു ചിത്ര വിവാഹിതയാകുന്നു. പോലീസ് ഉദ്യോഗസ്ഥനും നെന്മാറ സ്വദേശിയുമായ ഷൈജുവാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.
ദീര്‍ഘദൂര ഓട്ടത്തില്‍ 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസ്, 2018ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് (2019) എന്നിവയില്‍ പി യു ചിത്ര സ്വര്‍ണം നേടിയിട്ടുണ്ട്. സംസ്ഥാന- ദേശീയ സ്കൂള്‍ മീറ്റുകളുടേയും താരമായിരുന്നു ചിത്ര.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

