Connect with us

International

ശുഭാംശുവിന് ശുഭയാത്ര നേരാന്‍ ഇന്ത്യ; ആക്‌സിയം 4 വിക്ഷേപണം ഇന്ന്

നാളെ വൈകിട്ടാണ് ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. 14 ദിവസമാണ് സംഘം നിലയത്തില്‍ തങ്ങുക.

Published

|

Last Updated

ഫ്‌ളോറിഡ | ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന്. യാത്രക്കൊരുങ്ങി ദൗത്യസംഘം കെന്നഡി സ്‌പേസ് സെന്ററിലെത്തി. നാളെ വൈകിട്ടാണ് ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. 14 ദിവസമാണ് സംഘം നിലയത്തില്‍ തങ്ങുക.

41 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് തിരിക്കുന്നു എന്നതാണ് ദൗത്യത്തിന്റെ സവിശേഷതകളിലൊന്ന്. ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് വിദേശികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം ബഹിരാകാശത്തേക്ക് പോകുന്നത്.

കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശുവിന്റെയും സംഘത്തിന്റെയും യാത്ര. ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.

ഭക്ഷ്യയോഗ്യമായ മൈക്രോആല്‍ഗകളില്‍ ഐ എസ് എസിലെ മൈക്രോഗ്രാവിറ്റിയുടെയും റേഡിയേഷന്റെയും സ്വാധീനം, മൈക്രോഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനത്തില്‍ മെറ്റബോളിക് സപ്ലിമെന്റുകളുടെ പ്രഭാവം, ബഹിരാകാശത്ത് മുളപ്പിക്കുന്ന സാലഡ് വിത്തുകള്‍: ക്രൂ പോഷകാഹാരത്തിന്റെ പ്രസക്തി, ബഹിരാകാശത്ത് യൂട്ടാര്‍ഡിഗ്രേഡ് പാരാമക്രോബയോട്ടസ് എസ് പി. ബി എല്‍ ആര്‍ സ്‌ട്രെയിനിന്റെ അതിജീവനം, പുനരുജ്ജീവനം, പുനരുത്പാദനം, മൈക്രോഗ്രാവിറ്റിയിലെ ഇലക്ട്രോണിക് ഡിസ്‌പ്ലേകളുമായുള്ള മനുഷ്യ ഇടപെടല്‍ ഐ എസ് ഒ 9241 പോയിന്റിംഗ് ടാസ്‌ക്, സ്‌പേഷ്യല്‍ 2-ബാക്ക് ടാസ്‌ക്, പെര്‍സിവ്ഡ് സ്‌ട്രെസ്, ഡബ്ല്യു എച്ച് ഒ മാനസിക ക്ഷേമ പരിശോധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഓണ്‍ ബോര്‍ഡ്, ഗ്രൗണ്ട് ക്രൂകളുടെ പ്രകടനം, മൈക്രോഗ്രാവിറ്റിയിലെ യൂറിയയിലും നൈട്രേറ്റിലും സയനോബാക്ടീരിയയുടെ താരതമ്യ വളര്‍ച്ചയും പ്രോട്ടിയോമിക്‌സ് പ്രതികരണങ്ങളും, ഭക്ഷ്യവിള വിത്തുകളുടെ വളര്‍ച്ചയിലും വിളവിലും സൂക്ഷ്മഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം തുടങ്ങിയവയിലാണ് ദൗത്യം സംഘം ഗവേഷണം നടത്തുക.

 

 

Latest