Connect with us

NARENDRAMODI

ബിജെപിയുടെ ഭരണം അവസാനിക്കുന്നതോടെ ഇന്ത്യ അഴിമതിരഹിതമാകും: അരവിന്ദ് കെജ്രിവാള്‍

രാജ്യത്ത് ജനാധിപത്യത്തെ ചവിട്ടിമെതിക്കാനുള്ള ഒരു അവസരവും ബിജെപി പാഴാക്കിയിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍.

Published

|

Last Updated

ന്യൂഡല്‍ഹി:ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിബിഐയും ഇഡിയും നടത്തിയ റെയ്ഡുകളില്‍ അഴിമതിക്കാരെയെല്ലാം ഒരു പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നെന്നും ബിജെപിയുടെ ഭരണം അവസാനിക്കുമ്പോള്‍ രാജ്യം അഴിമതി രഹിതമാകുമെന്നും കെജ്രിവാള്‍ ആരോപിച്ചു.

രാജ്യത്ത് ജനാധിപത്യത്തെ ചവിട്ടിമെതിക്കാനുള്ള ഒരു അവസരവും ബി ജെ പി പാഴാക്കിയിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇഡിയും സി ബി ഐയും ചേര്‍ന്ന് എല്ലാ അഴിമതിക്കാരെയും ഒരു പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നെന്നും ആരോപിച്ചു.

എല്ലാ കള്ളന്മാരും കൊള്ളക്കാരും അഴിമതിക്കാരും ഒരു പാര്‍ട്ടിയിലാണ്. അവരുടെ ഭരണം അവസാനിപ്പിച്ച് ബിജെപിക്കാര്‍ ജയിലിലായാല്‍ രാജ്യം അഴിമതി രഹിതമാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ എംഎല്‍എമാരെ സിബിഐ, ഇഡി റെയ്ഡുകളിലൂടെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും 25 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.

ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2050ല്‍ പോലും ഡല്‍ഹിയില്‍ ബിജെപിക്ക് ജയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.