Connect with us

National

രാജ്യത്ത് ഇന്നും പ്രതിഷേധം ആളിക്കത്തും

ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‌വാദി പാര്‍ട്ടിയും ഇന്ന് സമരത്തിനെത്തും. ബംഗളുരുവില്‍ ഫ്രീഡം പാര്‍ക്കില്‍ ധ്രുവ് റാഠി, അഭിജീത് ദീപ്കെ, പ്രകാശ് രാജ് നേതൃത്വം നല്‍കും.

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം തിളയ്ക്കുന്നു. ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യ തലസ്ഥാനത്ത് മിന്നല്‍ പ്രതിഷേധം നടുക്കും.

രാവിലെ നേതാക്കള്‍ കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും. ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‌വാദി പാര്‍ട്ടിയും ഇന്ന് സമരത്തിനെത്തും. ഇന്നലെ രാഹുലിനും പ്രിയങ്കയ്ക്കും എതിരായ ഡല്‍ഹി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാന – ജില്ലാ – ബ്ലോക്ക് തലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതില്‍ സംസ്ഥാനത്ത് ഇന്നും പ്രതിഷേധ സാധ്യത. വിവിധ രാഷ്ട്രീയ, യുവജന സംഘടനകള്‍ ഇന്നും പ്രതിഷേധിക്കും.

ഇന്നലത്തെ മിന്നല്‍ പ്രതിഷേധം ഉള്‍പ്പെടെ രണ്ട് ദിവസമായി പ്രതിപക്ഷ എം പിമാര്‍ ഡല്‍ഹിയില്‍ നടത്തിവരുന്ന സമരം ഇന്നും തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നും സമരത്തില്‍ അണിനിരക്കാന്‍ കോണ്‍ഗ്രസ് എം പിമാര്‍ക്ക് എ ഐ സി സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലത്തെ മിന്നല്‍ പ്രതിഷേധത്തിനിടെ അറസ്റ്റിലായ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് വിട്ടയച്ചിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ ഇന്‍ഡ്യാ മുന്നണി എംപിമാര്‍ക്കും രാഹുഗാന്ധി നന്ദി പറഞ്ഞു. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിലും തെരുവുകളിലും ജന്തര്‍ മന്തറിനടുത്തും ഉറച്ചുനില്‍ക്കുന്ന ഓരോ ഇന്‍ഡ്യാ മുന്നണി എം പിമാരോടും നന്ദി പറയുകയാണെന്ന് രാഹുഗാന്ധി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ എതിര്‍ത്ത കേന്ദ്രസര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

രാജ്യത്താകമാനം പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തില്‍ സിജെപിയും ചേര്‍ന്നു. എസ് ഐ ആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ഇന്ന് പ്രതിഷേധമുയര്‍ത്താനാണ് സി ജെ പിയുടെ തീരുമാനം. ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രമുഖ പൊളിറ്റിക്കല്‍ കമന്റേറ്ററും ആര്‍ എസ് എസ് വിമര്‍ശകനുമായി ധ്രുവ് റാഠി ഫ്രീഡം പാര്‍ക്ക് പ്രതിഷേധത്തി പങ്കാളിയാണ്. സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്കെ, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കും. മൂവരും ഒന്നിച്ചുള്ള വീഡിയോ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

സേവ് വോട്ട്, സേവ് ഡെമോക്രസി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. നിയവിരുദ്ധമായി എസ് ഐ ആറില്‍ പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്ന ആദാലത്തും സി ജെ പി സംഘടിപ്പിക്കുന്നുണ്ട്. കര്‍ണാടകയിലുടനീളമുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാകും അദാലത്തിന് നേതൃത്വം നല്‍കുക. ജനങ്ങളുമായുള്ള അദാലത്തിന് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി ഇന്ന് ബെംഗളൂരുവില്‍ ‘ചപ്പല്‍ പ്രതിഷേധവും’ സംഘടിപ്പിക്കുന്നുണ്ട്. ആര്‍ എസ് എസിനെതിരായി ചിന്തിക്കുന്ന പ്രമുഖരെയെല്ലാം ഒന്നിച്ചു കൂട്ടി സമരത്തിന് രാജ്യ ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് സി ജെ പി ലക്ഷ്യമിടുന്നത്.

 

Content Highlights: The INDIA bloc has stepped up protests in New Delhi demanding the resignation of Chief Election Commissioner Gyanesh Kumar over electoral roll revision issues. Leaders including Rahul Gandhi and Priyanka Gandhi faced police action during flash demonstrations. Opposition parties and civil groups like CJP are holding widespread protests across the country.