Connect with us

National

വടക്ക് കിഴക്കന്‍ മേഖലയില്‍ ഇന്ത്യയുടെ വ്യോമാഭ്യാസം ഇന്നും തുടരും

അഭ്യാസപ്രകടനത്തില്‍ റഫാല്‍, സുഖോയ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മുന്‍നിര യുദ്ധവിമാനങ്ങളും പങ്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി  | വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യ നടത്തുന്ന വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധ വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ നിരീക്ഷണ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സേനാഭ്യാസത്തില്‍ പങ്കെടുക്കും. കിഴക്കന്‍ എയര്‍ കമാന്‍ഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്. അഭ്യാസപ്രകടനത്തില്‍ റഫാല്‍, സുഖോയ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മുന്‍നിര യുദ്ധവിമാനങ്ങളും പങ്കെടുക്കും

അതേസമയം ഇന്ത്യ-ചൈന സംഘര്‍ഷ വിഷയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്തും.ഇന്ത്യ-ചൈന സംഘര്‍ഷ വിഷയം ചര്‍ച്ചക്കെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

രണ്ട് ദശാബ്ദത്തിലേറെയായി അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്‌സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്