Connect with us

National

ഇന്ത്യൻ മിസെെൽ പാക്കിസ്ഥാനിൽ പതിച്ച സംഭവം; മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ഉദ്യോഗസ്ഥർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ (എസ്ഒപി) നിന്ന് വ്യതിചലിച്ചതാണ് മിസൈൽ അബദ്ധത്തിൽ വെടിവയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് കോർട്ട് ഓഫ് എൻക്വയറിയിൽ കണ്ടെത്തിയിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | പാക്കിസ്ഥാനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസെെൽ വിക്ഷേപിക്കപ്പെട്ട സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. സംഭവത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി വ്യേമസേന അറിയിച്ചു.

ഉദ്യോഗസ്ഥർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ (എസ്ഒപി) നിന്ന് വ്യതിചലിച്ചതാണ് മിസൈൽ അബദ്ധത്തിൽ വെടിവയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് കോർട്ട് ഓഫ് എൻക്വയറിയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഈ വർഷം മാർച്ച് 09 നാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസെെൽ അബദ്ധത്തിൽ പാക്കിസ്ഥാനിലെ ചാനുവിൽ പതിച്ചത്. മിസെെലിൽ യുദ്ധക്കോപ്പ് ഉണ്ടായിരുന്നില്ല. അതിനാൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. സംഭവത്തിൽ ഇന്ത്യ ഖേദപ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.

 

Latest