Connect with us

Saudi Arabia

സഊദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായത് അല്‍ഹരീഖില്‍

പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍-കതീരിയുടെ മേല്‍നോട്ടത്തിലായിരുന്നു ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷണം നടന്നത്.

Published

|

Last Updated

ദുല്‍ഹിജ്ജ മാസപ്പിറവിയുടെ വരവറിയിച്ച് മക്കയിലെ മസ്ജിദുല്‍ ഹറമിലെ ക്ലോക്ക് ടവര്‍ തെളിഞ്ഞപ്പോള്‍.

റിയാദ് | ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായത് സഊദി തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ അല്‍ ഹരീഖ് ഗവര്‍ണറേറ്റിലെ വാന നിരീക്ഷണ കേന്ദ്രത്തിലായിരുന്നുവെന്ന് സഊദി സുപ്രീം കോടതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍-കതീരിയുടെ മേല്‍നോട്ടത്തിലായിരുന്നു ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷണം നടന്നത്. വിപുലമായ സൗകര്യങ്ങളാണ് രാജ്യത്തെ നിരീക്ഷണകേന്ദ്രങ്ങളില്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരുന്നത്.

മാസപ്പിറവി ദൃശ്യമായത്തോടെ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 15 നും, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16 നുമായിരിക്കും ബലിപ്പെരുന്നാള്‍.

നേരത്തെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. ആകാശം മേഘാവൃതമായതിനാല്‍ പ്രധാന നിരീക്ഷണ കേന്ദ്രമായ സുദൈറിലെ നിരീക്ഷണാലയത്തില്‍ മാസപ്പിറവി ദൃശ്യമായിരുന്നില്ല.

 

 

Latest