Connect with us

Alappuzha

കായംകുളം എരുവയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

ലൗലിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

Published

|

Last Updated

ആലപ്പുഴ | കായംകുളം എരുവയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്നു തെളിഞ്ഞു. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലൗലിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

പ്രശാന്ത്-ലൗലി ദമ്പതികളുടെ മക്കള്‍ സംഭവത്തിന് രണ്ട് ദിവസം മുമ്പ് ലൗലിയുടെ വീട്ടില്‍ പോയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലൗലിയെ രിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കായംകുളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Latest