jawan shot dead
കശ്മീരില്‍ സൈനികനെ വീട്ടില്‍ വെച്ച് ഭീകരര്‍ വെടിവെച്ചുകൊന്നു
മുഖ്താര്‍ അഹ്മദ് ദോഹി എന്ന സൈനികനെയാണ് കൊന്നത്.

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ അവധിക്ക് വീട്ടിലെത്തിയ സി ആര്‍ പി എഫ് ജവാനെ ഭീകരസംഘം വെടിവെച്ചുകൊന്നു. കശ്മീരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടായ നാലാമത്തെ ഭീകരാക്രമണമാണ് ഇത്. മുഖ്താര്‍ അഹ്മദ് ദോഹി എന്ന സൈനികനെയാണ് കൊന്നത്.
അക്രമികളെ കണ്ടെത്തുന്നതിന് പ്രദേശം പോലീസ് ബന്തവസ്സാക്കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദോഹി മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഗ്രാമത്തലവന്മാരെ ഭീകരവാദികള്‍ വെടിവെച്ചുകൊന്നിരുന്നു.
കുല്‍ഗാമില്‍ ശബീര്‍ അഹ്മദ് മീറിനെ കഴിഞ്ഞ വെള്ളിയാഴ്ചയും രണ്ട് ദിവസത്തിന് ശേഷം ഖന്‍മോഹിലെ ഗ്രാമത്തലവന്‍ ബശീര്‍ അഹ്മദ് ഭട്ടിനെയുമാണ് വെടിവെച്ചുകൊന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരില്‍ ഭീകരവാദ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
---- facebook comment plugin here -----