Connect with us

Kerala

പ്രതിച്ഛായയും പ്രവര്‍ത്തന മികവും മെച്ചപ്പെടുത്തണം; മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫിന്റേയും യോഗം വിളിക്കാനൊരുങ്ങി സിപിഎം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെരുമാറ്റം മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യോഗം

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും യോഗം വിളിക്കും. സിപിഎം സംസ്ഥാന സമതി യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ വലിയ വിമര്‍ശമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും യോഗത്തില്‍ പങ്കെടുക്കും.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെരുമാറ്റം മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്. 21 മന്ത്രിമാരില്‍ 17 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ഒഴിച്ചുള്ള സിപിഎം മന്ത്രിമാരും സിപിഐയുടെ നാലു മന്ത്രിമാരും കന്നിക്കാര്‍.

ഭരണ രംഗത്തെ പരിചയക്കുറവ് മറികടക്കാനായി പുതിയ മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫലപ്രാപ്തിയില്‍ സംശയമുണ്ട്. മന്ത്രിമാര്‍ അവരുടെ വകുപ്പുകളില്‍ ഒതുങ്ങുന്ന സ്ഥിതിയും ഉണ്ട്. പൊതു രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കുന്നതും മന്ത്രിമാരുടെ കടമകളില്‍ പെടും. എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തനത്തിലേക്ക് മന്ത്രിമാര്‍ എത്തുന്നില്ലെന്ന വിലയിരുത്തലും സംസ്ഥാന സമതിയിലുണ്ടായിരുന്നു

Latest