Connect with us

Education

ഐഐടി മദ്രാസ് എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കഴിഞ്ഞ ബാച്ചുകളിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് ഈ പരിപാടിയുടെ ഭാഗമായി ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഒമ്പത് ദിവസത്തെ മാനേജ്മെന്റ് പഠനത്തിന് അവസരം ലഭിച്ചിരുന്നു.

Published

|

Last Updated

കൊച്ചി| ജോലി ചെയ്യുന്നവര്‍ക്കുള്ള എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിന് ഐഐടി മദ്രാസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അപേക്ഷ ക്ഷണിച്ചു. കോംപറ്റിറ്റീവ് ഇന്റലിജന്‍സ്, അനലിറ്റിക്സ് ഫോര്‍ ബിസിനസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവ ഉള്‍പ്പെടുന്ന കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കുന്ന ഇന്റര്‍നാഷണല്‍ ഇമര്‍ഷന്‍ ലേര്‍ണിങ് പ്രോഗ്രാമും കോഴ്സിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഗോള നേതൃത്വ പാടവം, സാംസ്‌കാരിക – ബൗദ്ധിക മുന്നേറ്റം എന്നിവക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ പരിപാടി. കഴിഞ്ഞ ബാച്ചുകളിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് ഈ പരിപാടിയുടെ ഭാഗമായി ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഒമ്പത് ദിവസത്തെ മാനേജ്മെന്റ് പഠനത്തിന് അവസരം ലഭിച്ചിരുന്നു.മികച്ച പാഠ്യപദ്ധതിയും ഡിജിറ്റല്‍ പഠനത്തിന് ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ എക്സിക്യൂട്ടീവുകളെ മികച്ച നേതൃപാടവമുള്ളവരാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ഐഐടി മദ്രാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മേധാവി പ്രൊഫ. എം തേന്‍മൊഴി പറഞ്ഞു.

അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 19 ആണ്. അപേക്ഷിക്കാനുള്ള ലിങ്ക് https://doms.iitm.ac.in/emba/

 

 

---- facebook comment plugin here -----

Latest