Connect with us

Educational News

ഗുവാഹത്തി ഐ ഐ ടിയിൽ ഹൈബ്രിഡ് എം ടെക് ചെയ്യാം

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് പുതിയ പ്രോഗ്രാമിലേക്ക് ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം.

Published

|

Last Updated

ർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ ഹൈബ്രിഡ് എം ടെക് പ്രോഗ്രാം അവതരിപ്പിച്ച് ഗുവാഹത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. സ്‌കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ആൻഡ് സസ്‌റ്റൈനബിലിറ്റി ഐ ടി വിഭാഗമാണ് പ്രോഗ്രാം അവതരിപ്പിച്ചത്. ബിരുദധാരികൾക്കും പ്രൊഫഷനലുകൾക്കും കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോബോട്ടിക്‌സ്, എ ഐ, ഓട്ടോമേഷൻ, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയിൽ വിപുലമായ സാങ്കേതിക പരിജ്ഞാനം നൽകുകയാണ് കോഴ്സിന്റെ ലക്ഷ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് പുതിയ പ്രോഗ്രാമിലേക്ക് ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം. ക്ലാസ്സുകൾ ആഗസ്റ്റ് പത്തിന് ആരംഭിക്കും.

അക്കാദമിക് പഠനത്തെ പ്രൊഫഷനലാക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഹൈബ്രിഡ് എം ടെക് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലാസ്സുകൾ ഓൺലൈനായി നടത്തും. ലബോറട്ടറി സെഷനുകളും പരീക്ഷകളും ഐ ഐ ടി ഗുവാഹത്തി ക്യാമ്പസിൽ നടക്കും. ഇന്റർ ഡിസിപ്ലിനറി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പ്രോഗ്രാം റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ആരോഗ്യ സംരക്ഷണം, നിർമാണം, കൃഷി, പ്രതിരോധം, ഗതാഗതം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രൊഫഷനലുകളെ കണ്ടെത്തുന്നതിനാണ് പുതിയ പ്രോഗ്രാം ഗുവാഹത്തി ഐ ഐ ടി പഠിപ്പിക്കുന്നത്.

പ്രവേശനത്തിന് ഗേറ്റ് സ്‌കോർ ആവശ്യമില്ല

പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകർ ഗേറ്റ് സ്‌കോറുകൾ സമർപ്പിക്കേണ്ടതില്ലെന്ന് ഐ ഐ ടി ഗുവാഹത്തി അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് തലത്തിലുള്ള എഴുത്തുപരീക്ഷകളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. രണ്ട് വർഷമാണ് കോഴ്സ് കാലവധിയെങ്കിലും പരമാവധി അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ അവസരമുണ്ട്.
പ്രോഗ്രാമിന്റെ മറ്റൊരു പ്രധാന സവിശേഷതയെന്തന്നാൽ പി ജി സർട്ടിഫിക്കറ്റ്, പി ജി ഡിപ്ലോമ, മാസ്റ്റർ ഓഫ് സയൻസ് (എൻജിനീയറിംഗ്), റോബോട്ടിക്‌സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും എം ടെക് ബിരുദം എന്നിവയുൾപ്പെടെ വിവിധ ഘട്ടങ്ങളിൽ വിദ്യാർഥികൾക്ക് അംഗീകൃത യോഗ്യതകൾ നേടാൻ കഴിയുമെന്നതാണ്.

യോഗ്യതയും തൊഴിൽ അവസരങ്ങളും

ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർ ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ- സിവിൽ എൻജിനീയറിംഗ്, ഐ ടി, ഡിസൈൻ, അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ നാല് വർഷത്തെയോ അഞ്ച് വർഷത്തെയോ ബാച്ചിലേഴ്‌സ് ബിരുദം നേടിയിരിക്കണം. അപേക്ഷകർ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.0 സി പി ഐ നേടിയിരിക്കണം. കൂടാതെ 12ാം ക്ലാസ്സ് വരെ ഗണിതശാസ്ത്രം പഠിച്ചിരിക്കണം.

Content Highlights:
The Indian Institute of Technology Guwahati has introduced a new Hybrid MTech program in Robotics and Artificial Intelligence specifically designed for both graduates and working professionals. Admission to this interdisciplinary course does not require a GATE score, as selection will be based on institute-level written tests and interviews. The program offers a flexible duration of two to five years, featuring online classes combined with on-campus laboratory sessions and examinations.

Latest