Connect with us

Kerala

മനസാക്ഷിക്കുത്ത് തോന്നിയാല്‍ നില്‍ക്കപ്പൊറുതിയുണ്ടാകില്ല; റിയാസ് മൗലവി വധക്കേസിലെ ജഡ്ജിയുടെ സ്ഥലംമാറ്റത്തിൽ വിമര്‍ശിച്ച് കെ ടി ജലീല്‍

റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കിയ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം നല്‍കിയ സംഭവത്തിലാണ് ജലീല്‍ വിമര്‍ശിച്ചത്.

Published

|

Last Updated

മലപ്പുറം|റിയാസ് മൗലവി വധകേസിലെ ജഡ്ജിയെ സ്ഥലംമാറ്റിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. കെ ടി ജലീല്‍ എംഎല്‍എ. ഒളിച്ചോടുന്നത് ഭീരുക്കളാണന്നും മനസാക്ഷിക്കുത്ത് തോന്നിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാകില്ലെന്നും കെ ടി ജലീല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ചെയ്തത് സത്യമെങ്കില്‍ ആരെ ഭയപ്പെടാന്‍. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കിയ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം നല്‍കിയ സംഭവത്തിലാണ് ജലീല്‍ വിമര്‍ശിച്ചത്. റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

സാധാരണ കോടതികളില്‍ മെയ് മാസം വേനല്‍ അവധിക്കാലത്തിന് ശേഷമാണ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്ഥലംമാറ്റം നല്‍കുക. ഇതിന് വിപരീതമായാണ് കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴ ജില്ലാ ജഡ്ജിയായി ഹൈക്കോടതി സ്ഥലംമാറ്റിയത്.

 

 

 

Latest