National
മൂന്ന് ദിവസം പഴക്കമുള്ള സാമ്പാര്‍ ചൂടാക്കി വിളമ്പിയതിനെ ചൊല്ലി തര്‍ക്കം; യുവതി ആത്മഹത്യ ചെയ്തു
കാവ്യ മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാര്‍ ചൂടാക്കി വീണ്ടും വിളമ്പുകയായിരുന്നു.
ബെംഗളൂരു| മൂന്ന് ദിവസം മുമ്പുണ്ടാക്കിയ സാമ്പാര്‍ വിളമ്പിയതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ കാവ്യ (27)യാണ് ആത്മഹത്യ ചെയ്തത്. കാവ്യ മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാര്‍ ചൂടാക്കി വീണ്ടും വിളമ്പുകയായിരുന്നു.
ഇതേ ചൊല്ലി ഭര്‍ത്താവ് രംഗസ്വാമിയുമായി തര്‍ക്കമുണ്ടായി. ഇതില്‍ മനംനൊന്ത് യുവതി കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു.
കാവ്യക്ക് ശാരീരിക പ്രശ്നങ്ങളും ഛര്‍ദ്ദിയും ശ്രദ്ധയില്‍പ്പെട്ട ബന്ധു വിവരം തിരക്കിയതോടെയാണ് കീടനാശിനി കഴിച്ച വിവരം പുറത്തറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിലും മരണകാരണം കീടനാശിനി കഴിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവര്‍ക്കും നാല് വയസുള്ള കുട്ടിയുണ്ട്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)





