Connect with us

Kerala

കട ഉദ്ഘാടനത്തിന് ഒരു രൂപക്ക് ഷൂ ഓഫര്‍; തടിച്ചുകൂടിയവരെ പോലീസ് അടിച്ചെന്ന് പരാതി

കുട്ടികളെ വരെ പോലീസ് ലാത്തികൊണ്ട് അടിച്ചതായി പരാതിയുണ്ട്.കടക്കാര്‍ ഓഫര്‍ നല്‍കി പറ്റിക്കുകയായിരുന്നുവെന്നും ആര്‍ക്കു ഷൂ കിട്ടിയിട്ടില്ലെന്നുമാണ് ആളുകള്‍ പറയുന്നത്.

Published

|

Last Updated

കോഴിക്കോട് | കട ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് മാനാഞ്ചിറയില്‍ സംഘര്‍ഷം. ഒരു രൂപ നോട്ടുമായി എത്തുന്നവര്‍ക്ക് ഷൂ നല്‍കാമെന്ന് കടയുടമകള്‍ ഓഫര്‍ ചെയ്തിരുന്നു. ഇതുപ്രകാരം ഇവിടെയെത്തിയവര്‍ ഷൂ കിട്ടിയില്ലെന്ന പരാതിയുമായി തടിച്ചുകൂടി. ഇവരെ റോഡില്‍ നിന്ന് നീക്കാനുള്ള പോലീസ് ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 13ഉം 14ഉം വയസ്സുള്ള കുട്ടികളെ വരെ പോലീസ് ലാത്തികൊണ്ട് അടിച്ചതായി പരാതിയുണ്ട്.

ഒരു രൂപ നോട്ടുമായി വന്നാല്‍ 2,000 രൂപയുടെ ഷൂ ആയിരുന്നു ഓഫര്‍. പുലര്‍ച്ചെ തന്നെ ടോക്കണ്‍ നല്‍കി രാവിലെ 10ന് ഷൂ വിതരണം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ കോഴിക്കോട്ടും പുറം ജില്ലകളില്‍ നിന്നുമായുള്ള അനവധി പേര്‍ എത്തിയിരുന്നു.

പോലീസ് ലാത്തി വീശലില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് പോലീസ് പിന്മാറിയത്. കടക്കാര്‍ ഓഫര്‍ നല്‍കി പറ്റിക്കുകയായിരുന്നുവെന്നും ആര്‍ക്കു ഷൂ കിട്ടിയിട്ടില്ലെന്നുമാണ് ആളുകളുടെ പരാതി.

Latest