International
ദുബൈ അല്‍ ബര്‍ഷയില്‍ മിസൈല്‍ അവശിഷ്ടം വാഹനത്തിന് മുകളില്‍ വീണു; പാക് സ്വദേശി മരിച്ചു
ശത്രുക്കളുടെ മിസൈല്‍, വ്യോമ പ്രതിരോധ സേന തകര്‍ക്കുന്നതിനിടെ ഇതിന്റെ കഷ്ണങ്ങള്‍ താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളില്‍ പതിക്കുകയായിരുന്നു.
ദുബൈ | അല്‍ ബര്‍ഷയില്‍ മിസൈല്‍ അവശിഷ്ടം വാഹനത്തിന് മുകളില്‍ വീണുണ്ടായ അപകടത്തില്‍ പാകിസ്താന്‍ സ്വദേശി മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ശത്രുക്കളുടെ മിസൈല്‍, വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകര്‍ക്കുന്നതിനിടെ ഇതിന്റെ കഷ്ണങ്ങള്‍ താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളില്‍ പതിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് സുരക്ഷാ സേനയും ആംബുലന്‍സ് വിഭാഗവും ഉടനടി എത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനിടെയുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അല്‍ ബര്‍ശ മേഖലയിലെ സ്ഥിതിഗതികള്‍ നിലവില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അധികൃതര്‍ പറഞ്ഞു.





