Connect with us

National

ഇന്ധന വിലവര്‍ധന ആലോചനയിലില്ല: കേന്ദ്രം

സാധ്യമെങ്കില്‍ റഷ്യയില്‍ നിന്ന് എല്‍ എന്‍ ജി വാങ്ങും. സഊദിയിലെ യന്‍ബുവില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ക്രൂഡ് കാര്‍ഗോ ബുക്ക് ചെയ്തതായും അധികൃതര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | പശ്ചിമേഷ്യയില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിസന്ധി നിലനില്‍ക്കുകയാണെങ്കിലും രാജ്യത്ത് ഇന്ധന വിലവര്‍ധന ആലോചനയിലില്ലെന്ന് കേന്ദ്രം. സാധ്യമെങ്കില്‍ റഷ്യയില്‍ നിന്ന് എല്‍ എന്‍ ജി വാങ്ങും. സഊദിയിലെ യന്‍ബുവില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ക്രൂഡ് കാര്‍ഗോ ബുക്ക് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ക്രൂഡ്ഓയില്‍ ഇറക്കുമതിയുടെ കണക്ക് സര്‍ക്കാര്‍ വിശദീകരിച്ചു. കഴിഞ്ഞ മാസം ഏറ്റവുമധികം ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നാണ്. 20 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ക്രൂഡ് ഓയില്‍ എവിടെ ലഭ്യമായാലും ശേഖരിക്കുമെന്നും ദേശീയ താത്പര്യം മാത്രമാണ് മാനദണ്ഡമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest