Connect with us

National

ബിഹാറില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; യുവതി കൊല്ലപ്പെട്ടു

മധുബനി ജില്ലയിലെ അന്ത്‌രാതര്‍ഹി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്തെ റോഷന്‍ ഖാത്തൂന്‍ എന്ന യുവതിയാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.

Published

|

Last Updated

പാട്‌ന | ബിഹാറില്‍ മോഷണക്കുറ്റം ആരോപിച്ചുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. മധുബനി ജില്ലയിലാണ് സംഭവം. അന്ത്‌രാതര്‍ഹി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്തെ റോഷന്‍ ഖാത്തൂന്‍ എന്ന യുവതിയാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദനമേറ്റ യുവതി.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഒരു വീട്ടില്‍ മോഷണത്തിന് കയറിയെന്ന് ആരോപിച്ചായിരുന്നു യുവതിയെ ഒരു കൂട്ടമാളുകള്‍ മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ് ബോധരഹിതയായ ഖാത്തൂനിനെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആള്‍ക്കൂട്ടാക്രമണം മാത്രമല്ല ഇതെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നും ആരോപിച്ച് റോഷന്‍ ഖാത്തൂനിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

 

Latest