Connect with us

Kerala

ട്രെയിനില്‍ വെച്ച് യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

ഷൊര്‍ണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോള്‍ രാത്രി പത്തോടെയാണ് യുവതിക്ക് മോശമായ അനുഭവം ഉണ്ടായത്.

Published

|

Last Updated

പരപ്പനങ്ങാടി|  ട്രെയിനില്‍ വെച്ച് യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ അങ്കമാന്റെ പുരക്കല്‍ മുസ്തഫ (45) ആണ് അറസ്റ്റിലായത്. ഷൊര്‍ണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോള്‍  രാത്രി പത്തോടെയാണ് യുവതിക്ക് മോശമായ അനുഭവം ഉണ്ടായത്. തുടര്‍ന്ന് യുവതി പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

യാത്രക്കാര്‍ കുറവുള്ള കമ്പാര്‍ട്‌മെന്റില്‍ വച്ച് പിന്തുടര്‍ന്ന് മോശമായ രീതിയില്‍ പെരുമാറുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പരാതി. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ കോഴിക്കോട് റെയില്‍വേ പോലീസിന് പരപ്പനങ്ങാടി പോലീസ് വിവരം കൈമാറിയിരുന്നു. പരപ്പനങ്ങാടി എസ് ഐ ശ്യാമിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റെയില്‍വേ പോലീസിന് കൈമാറും.

 

---- facebook comment plugin here -----

Latest