Connect with us

Kerala

മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വി പി ദുല്‍കിഫില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി.

Published

|

Last Updated

കോഴിക്കോട് | മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചതില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് വി പി ദുല്‍കിഫില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. ജനുവരി മൂന്നിന് നല്‍കിയ പരാതിയില്‍ കേസെടുത്ത വിവരം ഇന്നലെയാണ് കമ്മീഷന്‍ അറിയിച്ചത്.

മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തോട് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായി സംസാരിച്ചതില്‍ വിശദീകരണം നല്‍കുമ്പോഴാണ് വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചത്.

ജനുവരി മൂന്നിനാണ് ദുല്‍കിഫില്‍ പരാതി നല്‍കിയത്. കേസെടുത്ത വിവരം ഇന്നലെയാണ് കമ്മീഷന്‍ അറിയിച്ചത്.

 

Latest