Connect with us

Organisation

ഐ സി എഫ് പ്രവാസികൾക്ക് കരുതലിന്റെ തണലൊരുക്കുന്നു: മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ

ഐ സി എഫ് അബൂദബി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

അബുദബി | പ്രവാസ ജീവിതത്തിന്റെ ധാരാളം പ്രയാസങ്ങൾക്കിടയിലും സഹജീവികൾക്ക് സ്നേഹത്തിന്റേയും കരുതലിന്റേയും തണലൊരുക്കുന്ന ഐ സി എഫിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തുറമുഖ മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ. ഐ സി എഫ് അബൂദബി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാ വിഭാഗമാളുകൾക്കും ഗൃഹാതുര ഓർമകളും നല്ല സൗഹൃദങ്ങളും ഗ്രാമീണ ആചാരങ്ങളും ആഘോഷങ്ങളും പകർന്ന് നൽകുന്നതിൽ ഐ സി എഫ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഐ സി എഫ് നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ടതാണ്. പ്രവാസി സമൂഹത്തിന് കാലാനുസൃതമായ നേതൃത്വം നൽകിവരുന്നതോടൊപ്പം, കേരളത്തിന്റെ സമഗ്രമായ പുരോഗതിയിലും ഐ സി എഫിൻ്റെ പിന്തുണ അഭിനന്ദനാർഹമാണ്. കാന്തപുരത്തിൻ്റെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന വിദ്യാഭ്യാസ വിപ്ലവങ്ങളും സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങളും സമൂഹം ഒന്നടങ്കം ഏറ്റെടുത്തതും അംഗീകരിച്ചതുമാണെന്നും മന്ത്രി പറഞ്ഞു.

ഐ ഐ സി സി കൾച്ചറൽ ഹാളിൽ നടന്ന സ്വീകരണ സംഗമം ഹംസ അഹ്സനിയുടെ അധ്യക്ഷതയിൽ ഹമീദ് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. കാസിം ഇരിക്കൂർ, ശാഫി പട്ടുവം, ഫാറൂഖ് അതിഞ്ഞാൽ, ഇബ്രാഹിം സഅദി പ്രസംഗിച്ചു. എം എ ലത്തീഫ്, കാദർ കുട്ടി, അൻവർ സാദാത് സംബന്ധിച്ചു. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിന് ഏഴിന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന നാഷണൽ ഐ സി എഫിന്റെയും പൊന്നാനി തുറമുഖ വികസനം ത്വരിതപ്പെടുത്തണമെന്ന എസ് വൈ എസ് മലപ്പുറം ജില്ലാ അബുദബി ചാപ്റ്റർ നിവേദനവും മന്ത്രിക്കു നൽകി. ഹമീദ് പരപ്പ സ്വാഗതവും അബ്ദുൽ ഹകീം വളക്കൈ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest