National
ബി ജെ പിയിലേക്കില്ല, നിലകൊള്ളുന്നത് രാജ്യത്തിനും ദേശീയതക്കും വേണ്ടി; നിലപാട് വ്യക്തമാക്കി തരൂര്‍
തന്റെ ലേഖനത്തെ ബി ജെ പിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുകയാണ്. അവര്‍ക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ട്.
മോസ്‌കോ | ബി ജെ പിയിലേക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
തന്റെ ലേഖനത്തെ ബി ജെ പിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുകയാണ്. അവര്‍ക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ട്.
രാജ്യത്തിനും ദേശീയതക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. മോസ്‌കോയില്‍ വച്ചാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.